കണ്ണൂർ: ഗുണ്ടയെ സിനിമാ സ്റ്റൈലിൽ പിടികൂടി. ഉത്തരവ് ലംഘിച്ചെത്തിയ കാപ്പാ പ്രതിയെയാണ് സിനിമാ സ്റ്റൈലിൽ പിടികൂടിയത്. കാസർകോട് അമ്പലത്തറ സ്വദേശി ബി റംഷീദിനെയാണ് പോലീസ് വളഞ്ഞിട്ട് പിടികൂടിയത്.
ഗുണ്ടയെ പോലീസ് കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നു. പ്രതി സഞ്ചരിച്ച കാറിൽ നിന്ന് എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. റംഷീദിന്റെ കൂട്ടാളിയായ എം സുബൈറും പോലീസിന്റെ വലയിലായിട്ടുണ്ട്.ഹോസ്ദുർഗ്ഗ് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കവർച്ച, അടിപിടി, മയക്കു മരുന്ന് കടത്ത് അടക്കം അഞ്ചിലേറെ കേസിൽ പ്രതിയായ റംഷീദിനെ കണ്ണൂർ റേഞ്ച് ഡിഐജി കാസറഗോഡ് ജില്ലയിൽ നിന്നും നാടുകടത്തി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഡിഎംഎയുമായി പിടിയിലാകുന്നത്.
Comments