ന്യൂഡൽഹി; വയനാട് എംപി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര പുരോഗിമിക്കുന്നതിനിടെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര. തിരഞ്ഞെടുപ്പിൽ രാഹുൽ പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിനാണ് പവർ രേഖ ഉത്തരം നൽകിയത്. 2014 ലാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനമുണ്ടാവുകയുള്ളൂവെന്നും എന്നാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഹരിയാനയിൽ നിന്ന് ഡൽഹിയിലെത്തിയപ്പോൾ വൻ ആവേശത്തിനാണ് സാക്ഷ്യം വഹിച്ചത്. യാത്രയ്‌ക്ക് ജനങ്ങളിൽ നിന്ന് ലഭിച്ച വലിയ പിന്തുണയിൽ ഞങ്ങളുടെ രക്തം തിളച്ചുമറിയുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഭാരത് ജോഡോ ഒരു തിരഞ്ഞെടുപ്പ് യാത്രയല്ല, പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള യാത്രയാണെന്ന മുതിർന്ന നേതാവ് ജയറാം രമേശിന്റെ പരാമർശം പവർ ഖേര ആവർത്തിച്ചു. ആർക്കും യാത്രയില് പങ്കെടുക്കാമെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഹരിയാനയിൽ നിന്ന് ഡൽഹിയിലെത്തി നിൽക്കുകയാണ് ഭാരത് ജോഡോ യാത്ര.
















Comments