ശ്രീനഗർ: കശ്മീരിലെ ബാരാമുള്ളയിൽ നിന്നും വൻ ആയുധശേഖരം കണ്ടെത്തി. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലുള്ള ഹത്‌ലംഗയിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാരാമുള്ള പോലീസും മൂന്ന് സൈനികരും ചേർന്ന് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. തുടർന്ന് എട്ട് എകെഎസ് 74യു, 24 മാഗസീനുകൾ, 560 തിരകൾ, 12 പിസ്റ്റലുകളും അവയുടെ 24 മാഗസീനുകൾ, 244 തിരകൾ എന്നിവയും കണ്ടെടുത്തു. 14 ഗ്രനേഡുകളും ലഭിച്ചിട്ടുണ്ട്. പാകിസ്താൻ പതാക പതിച്ച 81 ബലൂണുകളും പോലീസിന് ലഭിച്ചു. മെയ്ഡ് ഇൻ പാകിസ്താൻ എന്നെഴുതിയ അഞ്ച് ബാഗുകളും ശേഖരത്തിലുണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഉറി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Comments