തൃശൂർ: ചാവക്കാട് എൽഎസ്ഡി സ്റ്റാമ്പുമായി മൂന്ന് പേർ പിടിയിൽ. പുതുവത്സര പാർട്ടിക്കായി എത്തിച്ച 25 സ്റ്റാമ്പുകളാണ് മൂന്നംഗ സംഘത്തിൽ നിന്നും പിടികൂടിയത്. പേനകം സ്വദേശി ശ്രീരാഗ്, ചാവക്കാട് സ്വദേശികളായ അക്ഷയ്, ജിത്തു എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവിൽ നിന്നായിരുന്നു ഇവർ സ്റ്റാമ്പ് എത്തിച്ചിരുന്നത്. എക്‌സൈസിന് ഇതിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. ഏകദേശം രണ്ട് ലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് ഇവരുടെ കൈവശമുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
















Comments