ആലപ്പുഴ: ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേളയ്‌ക്കിടെ ഉണ്ടായ തർക്കത്തിൽ ഗർഭിണി ഉൾപ്പെടെയുള്ളവർക്ക് പരിക്ക്. ഗാനമേളയുടെ സമയം ക്രമീകരിച്ചത് സംബന്ധിച്ച് പോലീസും ക്ഷേത്ര കമ്മിറ്റിയംഗങ്ങളും നാട്ടുകാരും തമ്മിലാണ് തർക്കമുണ്ടായത്. തർക്കം മുറുകിയതോടെ പോലീസ് ലാത്തി വീശി. തുടർന്നാണ് ഗർഭിണി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രാത്രി പത്ത് വരെയാണ് ഗാനമേളയ്‌ക്ക് അനുവദിച്ചിരുന്ന സമയം. ജനങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് പത്ത് മണി കഴിഞ്ഞും ഗാനമേള തുടർന്നു. രാത്രി 10.30-ഓടെ ആലപ്പുഴ നോർത്ത് എസ്‌ഐ മൈക്ക് ഓഫ് ചെയ്തു. ഇത് കമ്മിറ്റിയംഗങ്ങളും നാട്ടുകാരും ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം. ഡിവൈഎസ്പിയുമായുള്ള ചർച്ചയെ തുടർന്ന് ഗാനമേളയുടെ സമയം ദീർഘിപ്പിക്കാൻ അനുമതി ലഭിച്ചിരുന്നുവെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പറഞ്ഞിരുന്നു.
മൈക്ക് ഓഫ് ചെയ്ത പോലീസ് നടപടി ശരിയല്ല. എന്തെങ്കിലും ബുദ്ധിമുണ്ടുണ്ടെങ്കിൽ പോലീസ് ക്ഷേത്രം ഭാരവാഹികളോട് പറയുകയാണ് വേണ്ടത്. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കയറി പോലീസ് നടത്തിയ അതിക്രമത്തിൽ കളക്ടർ, ജില്ലാ പോലീസ് മേധാവി തുടങ്ങിയവർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അനുവദിച്ച സമയത്തിന് ശേഷവും പരിപാടി തുടർന്നതിനാലാണ് മൈക്ക് ഓഫ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
















Comments