തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് ക്ലീൻ ചിറ്റ്. ഉമ്മൻ ചാണ്ടി പീഡിപ്പിച്ചതിന് തെളിവില്ലെന്ന്കാട്ടി സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകി. ക്ലിഫ് ഹൗസിൽ സോളാർ കേസിലെ പ്രതിയെ പീഡിപ്പിച്ചുവെന്നായിരുന്നു ഉമ്മൻ ചാണ്ടിയ്‌ക്കെതിരായ പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഒന്നിലും തെളിവില്ലെന്നാണ് സിബിഐയുടെ കണ്ടെത്തൽ. പീഡിപ്പിച്ചുവെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. ഇതോടെ പരാതിക്കാരിയുടേത് കേവലം ആരോപണം മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
സോളാർ പീഡനക്കേസിൽ നേരത്തെ ക്രൈംബ്രാഞ്ച് ആയിരുന്നു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നത്. എന്നാൽ ഈ അന്വേഷണത്തിൽ കാര്യമായ തെളിവുകൾ ഒന്നും ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ പിണറായി സർക്കാർ കേസ് സിബിഐയ്‌ക്ക് വിടുകയായിരുന്നു. കേസിൽ നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, കെ സി വേണുഗോപാൽ എന്നിവർക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.
Comments