ആലപ്പുഴ: മാരാരിക്കുളത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളികൾക്ക് പരിക്ക്. ആറ് പേർക്കാണ് പരിക്കേറ്റത്. പുലർച്ചെയോടെയായിരുന്നു സംഭവം. അപകടത്തിൽ വള്ളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മാരാരിക്കുളം സ്വദേശികളായ കെ.പി ആന്റണി, കെ.പി വിൻസന്റ്, മാർട്ടിൻ, ഷാജി, ബെന്നി പൊന്നാട്ട്, ആന്റണി കാരക്കാട്ട് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചെട്ടികാട് ആശുപത്രിയിൽ ചികിത്സയിലാണ്. ആന്റണി കാരക്കാട്ടിന്റെ പത്രോസ് വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളം, വല, രണ്ട് എഞ്ചിൻ, എക്കോ സൗണ്ടർ, ക്യാമറ മറ്റ് ഉപകരണങ്ങൾ എന്നിവ നശിച്ചിട്ടുണ്ട്.
പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി എന്നാണ് വിവരം.
















Comments