ഭുവനേശ്വർ : വിമാനത്താവളം പോലെ സുന്ദരവും വിപുലവുമായ റെയിൽവേ സ്റ്റേഷൻ രൂപരേഖ കണ്ട് അമ്പരക്കുകയാണ് ഒഡീഷയിലെ ജനങ്ങൾ. കേന്ദ്ര റെയിൽവേ വികസനത്തിന്റെ മറ്റൊരു നാഴികക്കല്ലായി ഭുവനേശ്വറും മാറുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഭുവനേശ്വർ റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനത്തിന് തറക്കല്ലിട്ടത്.
പുരി-ജലേശ്വർ-പുരി പുതിയ തീവണ്ടി സർവീസ് ഭുവനേശ്വർ റെയിൽവേ സ്റ്റേഷന്റെ നവീകരണ നിർമ്മാണത്തിന് തറക്കല്ലിടുന്നതിനൊപ്പം നടന്നു. കേന്ദ്രമന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാനും കൽക്കരി-ഖനി വകുപ്പ് മന്ത്രി പ്രൽഹാദ് ജോഷിയും സന്നിഹിതരായിരുന്നു.
ലോകോത്തര നിലവാരത്തിലെ യാത്ര സംവിധാനമാണ് ഭുവനേശ്വറിൽ ഒരുങ്ങുന്നത്. 308 കോടിയുടെ നവീകരണമാണ് നടക്കുന്നത്. 24 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി സംസ്ഥാനത്തിന് സമർപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം ഉറപ്പുനൽകുകയാണ്.
ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി നവീൻ പട്‌നായിക് ഒഡീഷയിലെ ആൻഗുൽ-ബലറാം-ആൻഗുൽ പുതിയ റെയിൽപാതയ്‌ക്കും പച്ചക്കൊടി കാണിച്ചു. സംസ്ഥാനത്തെ കൽക്കരി വ്യവസായ മേഖലയാണിത്. പുതിയ പാതയിലൂടെ ആദ്യം ഓടി തുടങ്ങിയത് സംഭാൽപൂർ-ഷാലിമാർ-സംഭാൽപൂർ എക്‌സ്പ്രസ്സാണ്.
Comments