വില്ലനും ഹാസ്യത്താരവുമായി മലയാളികൾക്ക് സുപരിചിതനാണ് ബാബുരാജ്. ഇപ്പോഴിതാ ബാബു രാജിന്റെ മകന്റെ വിവാഹ നിശ്ചയ ചടങ്ങാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.
ബാബുരാജിന്റെ മകൻ അഭയ് ബാബുരാജിന്റെ വിവാഹ നിശ്ചയ ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായി നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ഗ്ലാഡിസാണ് വധു. ചടങ്ങിൽ നിറസാന്നിധ്യമാണ് ബാബുരാജ്. മകന് കേക്ക് മുറിച്ച് നൽകിയാണ് താരം സന്തോഷം പങ്കിട്ടത്. ബാബു രാജിന്റെ ആദ്യ വിവാഹത്തിലെ മകനാണ് അഭയ്. ആദ്യ ഭാര്യയിൽ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്.അക്ഷയ് , അഭയ് എന്നിവരാണവർ. രണ്ടാം വിവാഹമാണ് വാണി വിശ്വനാഥുമായി നടന്നത്. ഇതിലും രണ്ട് കുട്ടികളുണ്ട്- ആർച്ചയും ആരോമലും
ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമൻ ആണ് ബാബുരാജിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.
Comments