തിരുവനന്തപുരം , കൂട്ടബലാത്സംഗക്കേസിലടക്കംകൂട്ട പ്രതിയായ ഇൻസ്പെക്ടർ പിആർ സുനുവിനെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി പോലീസ് വകുപ്പ്. നാളെ രാവിലെ 11ന് പൊലീസ് ആസ്ഥാനത്ത് ഹാജരാകണം. പിരിച്ചുവിടാതിരിക്കാനുളള കാരണം വിശദീകരിക്കേണ്ടതാണ്. ഇത് സംബന്ധിച്ച് ഡിജിപി നോട്ടീസ് അയച്ചു. സർവീസിൽ നിന്ന് പിരിച്ചുവിടുന്നതിൽ തീരുമാനം മറ്റന്നാൾ ഉണ്ടായേക്കും.
ബേപ്പൂര്‍ കോസ്റ്റല്‍ എസ്എച്ച്ഒ ആയിരുന്ന സുനു നിലവില്‍ സസ്പെന്‍ഷനിലാണ്. തൃക്കാക്കരയിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്നാം പ്രതിയാണ് സുനു. നേരത്തെയും സ്ത്രീ പീഡനക്കേസിൽ ഇയാൾ പ്രതിയാണ്. എന്നാൽ ഒരു കേസ് പോലും തന്റെ പേരിൽ ഇല്ലെന്നും പരാതിക്കാരിയെ അറിയില്ലെന്നുമാണ് സുനു പറഞ്ഞത്.
സുനു പ്രതിയായ 6 ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളതാണ്. 6 മാസം ജയില്‍ശിക്ഷ അനുഭവിച്ചതിന് പുറമെ 9 തവണ വകുപ്പുതല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടതും അയോഗ്യതയായി കാണുന്നു. അധികാര ദുർവിനിയോഗമാണ് ഇയാൾ ഇതിലൂടെ നടത്തിയത് എന്നാണ് നിരീക്ഷണം.
















Comments