ഇന്ത്യൻ വിപണിയിൽ വമ്പൻ കുതിച്ചു ചാട്ടം നടത്തി സ്കോഡ ഇന്ത്യ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2022 ൽ 125 ശതമാനം വളർച്ചയാണ് സ്കോഡ ഇന്ത്യ വിൽപനയിൽ രേഖപ്പെടുത്തിയത്. 2022-ൽ 53721 കാറുകളാണ് സ്കോഡ ഇന്ത്യ വിറ്റഴിച്ചത്. 2021-ൽ 23858 കാറുകൾ മാത്രമായിരുന്നു വിറ്റഴിച്ചത്.
2021 ഡിസംബറിനെ അപേക്ഷിച്ച് 2022 ഡിസംബറിൽ 48 ശതമാനം വളർച്ച സ്കോഡ കൈവരിച്ചു. 4788 യൂണിറ്റാണ് കഴിഞ്ഞ മാസം വിൽപന നടത്തിയത്. ഇതോടെ സ്കോഡ ഇന്ത്യയുടെ ഏറ്റവും മികച്ച വർഷമായി മാറി 2022. കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ ചരിത്രത്തിലെ ഏറ്റവും അധികം വാർഷിക വിൽപന റെക്കോർഡ് സ്കോഡ ഇന്ത്യ തിരുത്തി കുറിച്ചിരുന്നു.
ഏറ്റവും കൂടുതൽ വാഹനങ്ങൾ വിറ്റഴിക്കപ്പെടുന്ന സ്കോഡയുടെ മൂന്നാമത്തെ വിപണിയാണ് ഇന്ത്യ. ജർമനിയും ജന്മനാടായ ചെക് റിപ്പബ്ലിക്കുമാണ് ആദ്യ രണ്ട് സ്ഥാനങ്ങൾ പങ്കിടുന്നത്. ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി എത്തിയ സ്ലാവിയയും പ്രീമിയം സെഡാനുകളായ ഓക്ടാവിയയും സൂപ്പർബുവും മികച്ച പ്രകടനമാണ് വിപണിയിൽ കാഴ്ച വയ്‌ക്കുന്നതെന്ന് സ്കോഡ പറയുന്നു.
















Comments