റാഞ്ചി: ഝാർഖണ്ഡിൽ പശു ഇറച്ചി കഴിക്കാൻ വിസമ്മതിച്ച ഹിന്ദു യുവാവിന് നേരെ മതതീവ്രവാദികളുടെ ആക്രമണം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാധാനഗർ സ്വദേശിയായ ചന്ദൻ രവിദാസാണ് ക്രൂരമർദ്ദനത്തിന് ഇരയായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രദേശവാസിയായ മിഥുൻ ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത് എന്നാണ് രവിദാസിന്റെ മൊഴി. പകിനജ മോറിലെ കടയിലേക്ക് പോകുകയായിരുന്നു രവിദാസ്. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. കടയിലേക്ക് പോകുന്ന വഴി മദ്ധ്യ മിഥുൻ ഷെയ്ഖും സംഘവും മദ്യപിക്കുകയായിരുന്നു. രവിദാസിനെ കണ്ട സംഘം അടുത്തേക്ക് വിളിപ്പിച്ചു. തുടർന്ന് മദ്യവും പശു ഇറച്ചിയും കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വേണ്ടെന്ന് പറഞ്ഞ് രവിദാസ് പോകാനൊരുങ്ങി. എന്നാൽ തടഞ്ഞ് നിർത്തി ഇറച്ചി നൽകാൻ ശ്രമിക്കുകയായിരുന്നു.
ഇത് രവിദാസ് ശക്തമായി എതിർത്തു. ഇതോടെ സംഘം മർദ്ദിക്കുകയായിരുന്നു. നഗ്നനാക്കി മർദ്ദിച്ചെന്നാണ് ഇയാൾ പറയുന്നത്. ബഹളം കേട്ട് പ്രദേശവാസികൾ എത്തിയതോടെ സംഘം ഓടി രക്ഷപ്പെട്ടു. പ്രദേശവാസികളാണ് രവിദാസിനെ ആശുപത്രിയിൽ എത്തിച്ചത്.
















Comments