ഇസ്ലാമാബാദ്: തനിക്കെതിരായ ‘ പ്ലേബോയ്’ പരാമർശത്തിൽ പ്രതികരണവുമായി മുൻ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുന്നതിന് മുമ്പുള്ള കൂടിക്കാഴ്ചയിൽ വച്ച് വിരമിച്ച പാക് കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയാണ് പ്ലേബോയ് എന്ന് തന്നെ വിളിച്ചതെന്ന് ഇമ്രാൻ ഖാൻ ആരോപിച്ചു.
‘2022 ഓഗസ്റ്റിൽ ജനറൽ ബജ്വയുമായുള്ള ഒരു മീറ്റിംഗിൽ, എന്റെ പാർട്ടിക്കാരുടെ ഓഡിയോകളും വീഡിയോകളും തന്റെ പക്കലുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ ഒരു ‘പ്ലേബോയ്’ ആണെന്നും അദ്ദേഹം എന്നെ ഓർമ്മിപ്പിച്ചു. ഞാൻ അവനോട് പറഞ്ഞു… അതേ, ഞാൻ ഒരു പ്ലേബോയ് ആയിരുന്നു. ഞാനൊരു മാലാഖയാണെന്ന് ഞാൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ബജ്വ ഗൂഢാലോചന നടത്തിയതായി താൻ സംശയിക്കുന്നുവെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി.
അദ്ദേഹം ശ്രദ്ധാപൂർവ്വം ഡബിൾ ഗെയിം കളിക്കുകയാണെന്ന് മനസ്സിലായി.ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെ ബജ്വ എന്റെ മുതുകിൽ കുത്തുകയായിരുന്നുവെന്ന് ഇമ്രാൻ ഖാൻ ആരോപിച്ചു. താൻ ഇപ്പോഴും തിരികെ എത്തുന്നത് തടയാനുള്ള ശ്രമങ്ങൾ സജ്ജീവമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗിക ചുവയോടെയുള്ള സംസാരമായിരുന്നു പുറത്തുവന്ന ഓഡിയോയിലേത്.്.ഓഡിയോ ക്ലിപ്പുകൾ ചോർന്നതോടെ മുൻ പ്രധാനമന്ത്രിയ്‌ക്ക് നേരെ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നിരുന്നത്. കോളുകൾ ചോർന്നതോടെ ഇമ്രാൻ ഖാൻ, ഇമ്രാൻ ഹാഷ്മിയായി മാറിയെന്നായിരുന്നു മാദ്ധ്യമങ്ങളടക്കം പരിഹസിച്ചത്. ഇതിന് പിന്നാലെയാണ് പ്ലേ ബോയ് പരാമർശത്തിന് ചൂടുപിടിച്ചത്.
Comments