ഗുവാഹട്ടി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച വിമാനം അടിയന്തിരമായി താഴെയിറക്കി. മോശം കാലാവസ്ഥയെ തുടർന്നായിരുന്നു അഗർത്തലയിൽ ഇറക്കേണ്ട വിമാനം ഗുവാഹട്ടിയിൽ ഇറക്കിയത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
ത്രിപുരയിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന രഥയാത്രയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അമിത് ഷാ. എന്നാൽ അഗർത്തല വിമാനത്താവളത്തിൽ വിമാനം ഇറക്കാൻ സാധിക്കാതെ വരികയായിരുന്നു. ഏറെ നേരം പരിശ്രമിച്ചിട്ടും വിമാനം ലാൻഡ് ചെയ്യിക്കാൻ സാധിച്ചില്ല. ഇതോടെ വിമാനം ഗുവാഹട്ടിയിലെ ലോക്പ്രിയ ഗോപിനാഥ് ബൊർദോളൈ ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.
വിമാനത്താവളത്തിൽ എത്തിയ അമിത് ഷായെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ സ്വീകരിച്ചു. ഹോട്ടൽ റാഡിസ്സൻ ബ്ലൂവിൽ ആയിരുന്നു അദ്ദേഹത്തിന്റെ രാത്രി വിശ്രമം. രാവിലെ പരിപാടിയിൽ പങ്കെടുക്കാൻ റോഡ് മാർഗ്ഗം അദ്ദേഹം അഗർത്തലയിലേക്ക് തിരിക്കും.
















Comments