ഗുവാഹട്ടി: ഹിന്ദു പെൺകുട്ടിയുടെ തിരോധാനത്തിൽ കടയിലെ ജീവനക്കാരനെതിരെ ആരോപണവുമായി കുടുംബം. തങ്ങളുടെ കടയിൽ ജോലി ചെയ്യുന്ന ജഹിദുൾ അലി കുട്ടിയെ തട്ടിക്കൊണ്ട് പോയെന്നാണ് കുടുംബം പറയുന്നത്. പെൺകുട്ടിയെ കാണാതായതിന് ശേഷം ജഹിദുൾ അലിയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും കുടുംബം വ്യക്തമാക്കി.
അഞ്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ദുലിയാജൻ സ്വദേശിനിയായ പെൺകുട്ടിയെ കാണാതായത്. സ്‌കൂൾ കഴിഞ്ഞ് ട്യൂഷന് പോയ പെൺകുട്ടി നേരം ഏറെ വൈകിയും മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചിറങ്ങുകയായിരുന്നു. എന്നാൽ പെൺകുട്ടിയെ കണ്ടില്ല. പ്രദേശവാസികളിൽ ചിലർ ഒരു യുവാവിനൊപ്പം പെൺകുട്ടിയെ കണ്ടതായി ബന്ധുക്കളോട് പറഞ്ഞു. ഇതോടെ പോലീസിൽ പരാതി നൽകുകുകയായിരുന്നു.
പെൺകുട്ടിയെ കാണാതായ ശേഷം ജഹിദുൾ അലി കടയിലേക്ക് വന്നില്ല. ഇതോടെയാണ് പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ട് പോയതാണെന്ന ആരോപണവുമായി വീട്ടുകാർ രംഗത്ത് എത്തിയത്. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
















Comments