കാസര്‍കോഡ്: സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനം സംബന്ധിച്ച് പരിശോധ നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്തി പി.എ മുഹമ്മദ് റിയാസ്. സ്വാഗത ഗാനം തയ്യാറാക്കുന്നതില്‍ പങ്കാളികളായവരുടെ താൽപര്യം പരിശോധിക്കണമെന്നും പിന്നണി പ്രവര്‍ത്തകരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നുമാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്നായിരുന്നു ചിലരുടെ ആരോപണം. സംഗീത ശില്‍പ്പത്തിനെതിരെ മുസ്ലിം ലീഗും രംഗത്തു വന്നിരുന്നു. സാഹോദര്യവും മതമൈത്രിയും ദേശസ്നേഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തില്‍ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ കാണിച്ചു എന്നായിരുന്നു ഇവരുടെ ആരോപണം.
പിന്നാലെ, സ്വാഗത ഗാനം തയ്യാറാക്കിയവരുടെ മതവും ജാതിയും രാഷ്‌ട്രിയവും അന്വേഷിച്ച് ചില മാദ്ധ്യമങ്ങളും മുന്നോട്ട് വന്നു. എന്നാൽ അൽഖ്വയിദ, ഐസ് ഭീകരരെ സൂചിപ്പിക്കുന്ന വസ്ത്രം ധരിച്ചതിന്റെ പേരിൽ ഒരു ദൃശ്യാവിഷ്കാരത്തെ എന്തിനാണ് മുസ്ലിം വിരുദ്ധ എന്നു പറഞ്ഞ് വിവാദമാക്കുന്നതെന്ന് സമൂഹമാദ്ധ്യമങ്ങളിലും ചോദ്യമുയർന്നു.
















Comments