ഇസ്ലാമാബാദ്: ജനസംഖ്യ വർദ്ധനവിന് പരിഹാരവുമായി പാക് മന്ത്രി. ആഗോള ജനസംഖ്യ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനപെരുപ്പം എങ്ങനെ നിയന്ത്രിക്കാമെന്ന് ചർച്ചകൾ പുരോഗമിക്കവേയാണ് പ്രതിരോധമന്ത്രി വെട്ടിലായത്. മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ പരാമർശത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളോട് ട്രോളാണ്. രാത്രി എട്ട് മണിയ്‌ക്ക് മാർക്കറ്റ് അടയ്‌ക്കുന്ന ഇടങ്ങളിൽ ജനന നിരക്ക് കുറവാണെന്നായിരുന്നു മന്ത്രിയുടെ പരാമർശം.
വാർത്ത സമ്മേളനത്തിനിടെയാണ് പാക് മന്ത്രിയുടെ പരാമർശം. ‘ മാർക്കറ്റുകൾ എട്ട് മണിയ്‌ക്ക് അടയ്‌ക്കുന്ന ഇടങ്ങളിൽ കുട്ടികൾ ജനിക്കാനുള്ള സാദ്ധ്യത കുറവാണ്.ഇത്തരത്തിൽ മാർക്കറ്റുകൾ രാത്രി എട്ട് മണിയ്‌ക്ക് അടയ്‌ക്കുന്ന ഇടങ്ങളിലെല്ലാം ജനനനിരക്ക് കുറവാണ്’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഇതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായെത്തിയത്. ‘ പുതിയ കണ്ടുപിടുത്തമെത്തി, രാത്രി എട്ടിനു ശേഷം കുട്ടികളുണ്ടാകില്ല, കാരണമിത്’ തുടങ്ങിയ അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. ഗവേഷണ രംഗത്ത് പാക് സർക്കാരിന്റെ ഉജ്ജ്വലമായ കണ്ടെത്തലാണെന്നും മാനവികതയ്‌ക്ക് നൽകിയ മഹത്തായ സംഭാവനയാണെന്നും ലോകത്തെ ശാസ്ത്രഗവേഷണ രംഗത്തെ പരമോന്നത പുരസ്‌കാരം അവർക്ക് നൽകണമെന്നും ഒരു ഉപയോക്താവ് കുറിച്ചു.
New research, babies can’t be made after 8pm. “There’s no population increase in countries where markets close at 8pm,” defence minister. pic.twitter.com/G5IUAuOYD6
— Naila Inayat (@nailainayat) January 4, 2023
രാജ്യത്തെ ഊർജ്ജസുരക്ഷാ പദ്ധതികളെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ജനസംഖ്യനിയന്ത്രണത്തിനുള്ള പോംവഴിയും മന്ത്രി നിർദേശിച്ചത്. മാർക്കറ്റുകൾക്ക് പിന്നാലെ വിവാഹ ഹാളുകളും രാത്രി പത്തിന് ശേഷം അടയ്‌ക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. ഇതുവഴി രാജ്യത്ത് 60 ബില്യൺ പാകിസ്താനി രൂപ സമ്പാദിക്കാമെന്നാണ് കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് മന്ത്രിയെ എയറിലേറ്റുന്നത്.
















Comments