കണ്ണൂർ: ജനകീയ സമരസമിതിയുടെ സമരപന്തൽ തീവെച്ചു നശിപ്പിച്ച് സിപിഎം പ്രവർത്തകർ . പയ്യന്നൂർ കാങ്കോലിലാണ് സംഭവം. മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരെ പ്രദേശത്ത ജനകീയ സമരം ശക്തമാണ്. ഈ സമരപന്തലാണ് പൊളിച്ച് മറ്റൊരു സ്ഥലത്ത് കൂട്ടിയിട്ടശേഷം തീയിട്ടത്.
പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനനെതിരെ
സമര സമിതി നേതാവ് ജോബി പിറ്റർ സമൂഹ മാദ്ധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. ജനകീയ സമരം നടക്കുന്ന മേഖലയിലെ ഗൃഹസന്ദർശന പരിപാടിയിൽ നിന്ന് എംഎൽഎ പിൻമാറിയത് സംബന്ധിച്ചായിരുന്നു പോസ്റ്റ്. ജനരോഷം ഭയന്നാണ് സിപിഎം എംഎൽഎ പിൻമാറിയതെന്നാണ് ജോബി പീറ്റർ ആരോപിച്ചത്.
പിന്നാലെ ജോബി പിറ്ററിന് ഭീഷണിപ്പെടുത്തുന്ന ആലപ്പടമ്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.
വിജയന്റെ ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു. ജനകീയ സമരത്തെ തകർക്കാനുള്ള സിപിഎം ശ്രമത്തിനെതിരെ പ്രദേശത്ത് ജനരോഷം ശക്തമാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
















Comments