തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി തടവുകാർക്ക് ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭായോഗ തീരുമാനം. 33 തടവുകാർക്കാണ് ഇളവ് ലഭിക്കുക. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായിട്ടാണ് രണ്ടാ ഘട്ടത്തിൽ പ്രത്യേക ശിക്ഷാ ഇളവ് അനുവദിക്കുന്നത്.
ശിക്ഷാ ഇളവിനായി ശുപാർശ ചെയ്ത 34 തടവുകാരിൽ ഒരാളെ ഒഴിവാക്കിയാണ് 33 പേരെ മോചിപ്പിക്കുന്നത്. ഭരണഘടനയുടെ 161-ാം അനുച്ഛേദം നൽകുന്ന അധികാരം ഉപയോഗിച്ച് അകാല വിടുതൽ അനുവദിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
ആഭ്യന്തര അഡീഷണൽ സെക്രട്ടറി, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ജയിൽ വകുപ്പ് മേധാവി എന്നിവർ അടങ്ങുന്ന സമിതി നൽകിയ ശുപാർശ അംഗീകരിച്ചാണ് തീരുമാനം.
















Comments