കൊല്ലം: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ സിപിഎം- ഡിവൈഎഫ്ഐ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് ജാമ്യം. സജാദ്, ഷമീര്‍, ഇജാസ്, തൗസീം കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
രണ്ട് ദിവസം മുന്‍പാണ് ലോറിയില്‍ കടത്തുകയായിരുന്ന നിരോധിത ലഹരി ഉത്പന്നങ്ങളുമായി ഡിവൈഎഫ്ഐ നേതാക്കള്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ പിടിയിലാകുന്നത്. പിന്നാലെ കടത്താന്‍ ഉപയോഗിച്ച വാഹനം ആലപ്പുഴയിലെ പ്രമുഖ സിപിഎം നേതാവ് ഷാനവാസിന്റേതാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ തന്റെ വാഹനം ഇടുക്കി സ്വദേശി ജയന്‍ എന്ന വ്യക്തിക്ക് വാടകയ്‌ക്ക് നല്‍കിയിരുന്നു എന്നാണ് ഷാനവാസിന്റെ വാദം.
മുഖ്യപ്രതി ഇജാസ് ഇക്ബാല്‍ സിപിഎം സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സിപിഎം അറിയിച്ചു. ജില്ല സെക്രട്ടറിയേറ്റ് യോഗത്തില്‍ ഷാനവാസിനെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സജി ചെറിയാന്‍ വിഭാഗം ഇതിനെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് നടപടി സസ്പെന്‍ഷനില്‍ ഒതുക്കുകയായിരുന്നു.
മന്ത്രി സജി ചെറിയാന്‍ ഷാനവാസിനെ സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. വാഹനം പിടിച്ചെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഷാനവാസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
















Comments