സ്വാമി വിവേകാനന്ദന്റെ 160-ാം ജന്മദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും. ഭാരതത്തിന്റെ ആത്മീയ വ്യക്തിത്വമായ വിവേകാനന്ദന്റെ ആശയങ്ങളും ആദർശങ്ങളും മുതൽക്കൂട്ടാണെന്നും രാജ്യത്തെ യുവാക്കളെ മുന്നോട്ട് നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്‌ട്രപതി ദ്രൗപദി മുർമു സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് ട്വീറ്റ് ചെയ്തിരുന്നു. ‘ജന്മദിനത്തിൽ സ്വാമി വിവേകാനന്ദന് ശ്രദ്ധാഞ്ജലി. ആത്മീയതയും ദേശസ്നേഹവും സമന്വയിപ്പിച്ച വ്യക്തത്വമുളള അദ്ദേഹം ആഗോള തലത്തിൽ ഭാരതീയ മൂല്യങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. വിവേകാനന്ദന്റെ ജീവിതവും പഠനങ്ങളും യുവജനങ്ങൾക്ക് അവരുടെ സ്വപ്നങ്ങൾ കീഴടക്കാനും കൂടുതൽ ഉയരങ്ങളിൽ എത്തുവാനും സഹായകമാവും.’ – രാഷ്‌ട്രപതി പറഞ്ഞു.
‘സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ ശ്രദ്ധാഞ്ജലി. അദ്ദേഹത്തിന്റെ ജീവിതം രാജ്യസ്‌നേഹവും ആത്മീയതയും കഠിനാധാനവും കൊണ്ട് പ്രചോദനം നൽകുന്നതാണ്. വിവേകാനന്ദന്റെ മഹത്തരമായ തത്ത്വചിന്തകളും ആശയങ്ങളും എന്നും രാജ്യത്തെ ജനങ്ങളെ മുന്നോട്ട് നയിക്കും.’ – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വിവേകാനന്ദ ജയന്തി പ്രമാണിച്ച് കേരളത്തിലും വിപുലമായ ആഘോഷങ്ങൾ നടന്നു. തിരുവനന്തപുരം കവടിയാറിലെ വിവേകാനന്ദ സ്മാരകത്തിൽ ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിലും പ്രത്യേക പരിപാടികൾ നടന്നു.
Comments