മാളികപ്പുറം സിനിമയെ പ്രശംസിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. രാഷ്‌ട്രീയ ഭേദമന്യേ മാളികപ്പുറത്തിന് അഭിനന്ദനവുമായി സിനിമാ പ്രേമികൾ എത്തുകയാണ്. അതിമനോഹരമായ പ്രകടനം കാഴ്ചവച്ച ബാലതാരങ്ങൾക്കും അയ്യപ്പസ്വാമിയെ അനുസ്മരിപ്പിച്ച നടൻ ഉണ്ണി മുകുന്ദനും വലിയ സ്വീകാര്യതയാണ് മലയാളികൾക്കിടയിൽ ലഭിക്കുന്നത്. കോൺഗ്രസ് നേതാവ് വി.എം സുധീരൻ ഉൾപ്പെടെ കഴിഞ്ഞ ദിവസം സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്.
മാളികപ്പുറം സിനിമ കണ്ട അനുഭവമായിരുന്നു ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ വികാരനിർഭരമായി എഴുതിയ പോസ്റ്റ് നിമിഷ നേരം കൊണ്ട് ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായി. ആരെ ഭയന്നാണ് പോസ്റ്റ് മുക്കിയതെന്ന ചോദ്യമാണ് ഇതോടെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
സിനിമ കാണാൻ വൈകിയതിന്റെ കാരണം പറഞ്ഞ് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പ് പിന്നീട് ആകാശദൂത് എന്ന ചിത്രത്തിനോട് ഉപമിക്കുന്നതും, കഥാപാത്രങ്ങളുടെ പ്രകടനം എത്രമാത്രം ഹൃദയസ്പർശിയായിരുന്നുവെന്ന് വിശദമാക്കുന്നതുമായിരുന്നു. ഇനിയും കണ്ടിട്ടില്ലാത്ത അയ്യപ്പനെ ഒരുനാൾ ഞാനും കാണും എന്ന വരികളോടെയായിരുന്നു കുറിപ്പ് അവർ അവസാനിപ്പിച്ചത്. എന്നാൽ മിനിറ്റുകൾ പിന്നിട്ടപ്പോഴേക്കും പോസ്റ്റ് അപ്രത്യക്ഷമായി.
ബിന്ദു കൃഷ്ണ ആദ്യം പോസ്റ്റ് ചെയ്യുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത് ഫേസ്ബുക്ക് കുറിപ്പ് കാണാം..


















Comments