തിരുവനന്തപുരം: കിട്ടാനുള്ള കുടിശ്ശികയുടെ പേരിൽ വെള്ളക്കരം കൂട്ടി സാധാരണക്കാരന് ഇരുട്ടടി സൃഷ്ടിക്കുമ്പോൾ കോടികളുടെ കുടിശ്ശിക നൽകാതെ വിവിധ സർക്കാർ വകുപ്പുകൾ. 228 കോടി രൂപയാണ് വിവിധ സർക്കാർ വകുപ്പുകൾ ബില്ലിനത്തിൽ വാട്ടർ അതോറിറ്റിയ്ക്ക് നൽകാനുള്ളത്. ആംനസ്റ്റി പദ്ധതി വഴി 40 കോടി രൂപ പൂർണമായി പിരിച്ചെടുത്തപ്പോൾ 311 കോടി രൂപയുടെ കുടിശ്ശിക വാട്ടർ അതോറിറ്റി എഴുതിതള്ളിയിരുന്നു.
അതോറിറ്റിയ്‌ക്ക് കുടിശ്ശിക തീർത്ത് നൽകാനുള്ളതിൽ മുന്നിൽ ആരോഗ്യവകുപ്പാണ്. 127 കോടി രൂപയിലധികമാണ് നൽകാനുള്ളത്. ഇത് സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകൾ, ആശുപത്രി എന്നിവിടങ്ങളിൽ ഉപയോഗിച്ച വെള്ളത്തിന്റെ തുകയാണ്. പൊതുമരാമത്ത് വകുപ്പ് 24 കോടി. വിദ്യാഭ്യാസവകുപ്പ് നൽകാനുള്ളത് 13 കോടി രൂപയുടെ കുടിശ്ശികയാണ്. വനം വകുപ്പ് 11 കോടിയും, മുൻസിപ്പാലിറ്റികൾ വഴി 14 കോടി 35 ലക്ഷം രൂപയും നൽകാനുണ്ട്. പഞ്ചായത്തുകൾ 12 കോടി 21 ലക്ഷം. വാട്ടർ അതോറിറ്റിയെ നയിക്കുന്ന ജലസേചന വകുപ്പിനുമുണ്ട് വാട്ടർ അതോറിറ്റിയിൽ കുടിശ്ശിക നൽകാനുണ്ട്.
കുടിശ്ശിക പിരിച്ചെടുക്കാനുള്ള യജ്ഞമായ ആംനസ്റ്റി പദ്ധതി അവതരിപ്പിച്ചതിന് ശേഷമാണ് കുടിശ്ശിക ഇനത്തിൽ കുറവ് വന്നത്. കുടിശ്ശിക നിവാരണ പദ്ധതി കൊണ്ടുവന്നിട്ടും തദ്ദേശ വകുപ്പുകൾ നൽകാനുള്ള കുടിശ്ശിക ഉയരുകയാണ് ചെയ്തത്. 16 കോടിയിൽ നിന്ന് 26 കോടിയായി. ഏറ്റവും കുറവ് കുടിശ്ശികയുള്ളത് സിവിൽ സപ്ലൈസിനാണ്. 1,17,000 രൂപയാണ് സിവിൽ സപ്ലൈസ് നൽകാനുള്ളത്.
സമീപ കാലങ്ങളിൽ കഴിഞ്ഞ വർഷമാണ് വാട്ടർ അതോറിറ്റിയ്‌ക്ക് കണക്കുകളിൽ വലിയ നഷ്ടമുണ്ടായത്. 2,048 കോടി രൂപ ചെലവായപ്പോൾ വരുമാനമായി ലഭിച്ചത് 1,519 രൂപ മാത്രമാണ്. 592 കോടി രൂപയുടെ കുറവാണ്‌ല രേഖപ്പെടുത്തിയത്. ഇതും ചേർന്നാണ് വെള്ളക്കരമായി സാധാരണ ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കാൻ തീരുമാനമായത്.
















Comments