തിരുവനന്തപുരം: പൂജപ്പുര ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയ്‌ക്ക് എംഡിഎംഎ എത്തിച്ച് നൽകിയ രണ്ടുപേർ പിടിയിൽ. ലെനിൻ, വിനോദ് എന്നിവരാണ് പിടിയിലായത്. പ്രതിയെ കാണാൻ ജയിൽ എത്തുകയും സന്ദർശക മുറിയിൽവെച്ച് മയക്കുമരുന്ന് കൈമാറുകയുമായിരുന്നു.
സജി എന്നായാൾക്കാണ് പിടിയിലായവർ മയക്കുമരുന്ന് എത്തിച്ച് നൽകിയത്. ഇയാൾ മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്നയാളാണ്. പ്രതികൾക്ക് പിന്നൽ വൻ മാഫിയ പ്രവർത്തിക്കുന്നതായാണ് ലഭിക്കുന്ന വിവരം. ജയിലിലെ മറ്റുതടവുകാർക്കും ഇവർ എംഡിഎംഎ എത്തിച്ച് നൽകയിതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
















Comments