തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പൊന്നിയിൻ സെൽവന്റെ ‘ രണ്ടാം ഭാഗം. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ഒന്നിന് വൻ സ്വീകരണമാണ് ലഭിച്ചത്. ആ പ്രതീക്ഷയാണ് രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് സിനിമാസ്വാദകരെ നിർബന്ധിതരാക്കിയത്.
വൻ താരനിര അണിനിരക്കുന്ന രണ്ടാം ഭാഗത്തിന്റെ റിലീസ് അടുത്തിടെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഇനി നൂറ് ദിവസമാണ് പൊന്നിയൻ സെൽവൻ 2 റിലീസിന് ഉള്ളത്. ഇതിന്റെ കൗണ്ട്ഡൗൺ വീഡിയോയാണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടിരുന്നത്. വീഡിയോ സമൂഹമാദ്ധ്യമങ്ങൾ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രം ഏപ്രിൽ 28-ന് തിയറ്ററുകളിൽ എത്തും.
2022 ഡിസംബറിലായിരുന്നു പൊന്നിയൻ സെൽവൻ 1ന്റെ റിലീസ്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയൻ സെൽവൻ. 2022-ലെ കേരളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു പൊന്നിയൻ സെൽവൻ.
പാണ്ഡ്യ യോദ്ധാക്കളുടെ പിടിയിൽ അകപ്പെട്ട അരുൾമൊഴി വർമ്മനും വന്തിയതേവനും കടലിൽ വീഴുന്നിടത്താണ് സിനിമയുടെ ആദ്യ ഭാഗം അവസാനിക്കുന്നത്. ഇവർക്ക് പിന്നീട് എന്ത് സംഭവിക്കുമെന്നും ചോളസാമ്രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ അവർ എങ്ങനെ നേരിടും തുടങ്ങിയുള്ള പ്രേക്ഷകരുടെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം രണ്ടാം ഭാഗത്തിലുണ്ടാകും.
















Comments