വാഷിംഗ്ടൺ: യുഎസിലെ ഹിന്ദു ക്ഷേത്രത്തിൽ മോഷണം. ടെക്‌സാസിലെ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടതായാണ് വിവരം.
ക്ഷേത്രത്തിന്റെ ജനൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയതെന്ന് മാദ്ധ്യമറിപ്പോർട്ടിൽ പറയുന്നു.ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും വിലപ്പിടിപ്പുള്ള മറ്റ് വസ്തുക്കളുമാണ് നഷ്ടമായത്. ക്ഷേത്രത്തിന് പിറകിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്‌മെന്റിൽ കഴിയുന്ന പൂജാരിയും കുടുംബവും സുരക്ഷിതരാണെന്നും റിപ്പോർട്ടിലുണ്ട്.
ടെക്‌സസിലെ ബ്രോസോസ് താഴ്‌വരയിലെ ക്ഷേത്രത്തിലാണ് സംഭവം. താഴ് വരയിലെ ഏക ഹിന്ദു ക്ഷേത്രത്തിലാണ് മോഷമം നടന്നത്. ക്ഷേത്രത്തിനുള്ളിലെ സുരക്ഷാ ക്യാമറകളിൽ സംഭവം പതിഞ്ഞിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കി.
















Comments