പ്രമേഹ രോഗികൾക്ക് തണ്ണിമത്തൻ കഴിക്കാമോ? അറിയാം..

Published by
Janam Web Desk

തണ്ണി മത്തൻ ഭൂരിഭാഗമാളുകൾക്കും ഇഷ്ടമുള്ള പഴമാണ്. വേനൽകാലത്ത് മിക്കവരുടെയും വീട്ടിലെ സ്ഥിരസാന്നിധ്യമായിരിക്കും തണ്ണി മത്തൻ. വെള്ളത്തിന്റെ അളവ് കൂടുതലായതിനാൽ നിർജ്ജലീകരണം ഒഴിവാക്കാനും ചൂടുകാലത്ത് പലരും തണ്ണി മത്തനെ ആശ്രയിക്കാറുണ്ട്. മധുരമുള്ള തണ്ണി മത്തനാണ് എല്ലാവർക്കും ഇഷ്ടം. കടയിൽ നിന്ന് വാങ്ങുമ്പോൾ നല്ല മധുരമുണ്ടോയെന്ന് ചോദിച്ചാണ് സാധനം വാങ്ങി കവറിലിടുക. മധുരം നല്ലപോലെയുള്ള പഴമായതിനാൽ പ്രമേഹ രോഗികൾ തണ്ണി മത്തൻ കഴിക്കാൻ പാടുമോ ഇല്ലയോ എന്നത് മിക്കവർക്കിടയിലുമുള്ള സംശയമാണ്.

തണ്ണി മത്തനിൽ വിറ്റമിൻ എ, വിറ്റമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റമിൻ ബി6, ഫൈബർ, അയേൺ, കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ ഒന്നും തന്നെ ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് കൂട്ടുന്നതല്ല. മാത്രവുമല്ല, തണ്ണി മത്തൻ കഴിച്ചാൽ പ്രമേഹം വർധിക്കുമെന്ന് ഒരു പഠനവും ഇതുവരെ തെളിയിച്ചിട്ടുമില്ല.

അതേസമയം ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ പ്രമേഹരോഗികൾ തണ്ണി മത്തൻ ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു. ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് പെട്ടെന്ന് ഉയരാൻ ഒരുപക്ഷെ ഇത് കാരണമായേക്കാം. അതിനാൽ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് തണ്ണിമത്തൻ കഴിക്കുന്നതാണ് നല്ലത്.

Share
Leave a Comment