സാൻഫ്രാൻസിസ്‌കോ: ഓഫീസ് ഉപകരണങ്ങൾ മുതൽ അടുക്കള സാമഗ്രികൾ വരെ ലേലത്തിൽ വിറ്റ് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക്. കോഫി മെഷീൻ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിങ്ങനെ 600-ഓളം വസ്തുക്കൾ വിറ്റെന്നാണ് വിവരം. ട്വിറ്റർ ലോഗോ ആയ പക്ഷിയുടെ രൂപത്തിലുള്ള ശിൽപ്പമാണ് ഏറ്റവും കൂടിയ തുകയിൽ വിറ്റുപോയത്. ലോഗോയ്‌ക്ക് 81,25,000 രൂപ ലഭിച്ചുവെന്നാണ് വിവരം.
ട്വിറ്റർ ഓൺലൈനിൽ വിൽക്കാൻ വെച്ച സാധനങ്ങൾ ലേലത്തിലൂടെയാണ് വിറ്റുപോയത്. നാല് അടിയോളം ഉയരമുള്ള ശിൽപ്പം ആരാണ് വാങ്ങിയതെന്ന് എന്നത് ഇതുവരെ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ഹെറിറ്റേജ് ഗ്ലോബൽ പാർട്‌നേഴ്‌സ് ഇങ്ക് ആണ് ലേലം സംഘടിപ്പിച്ചത്. 27 മണിക്കൂർ നേരത്തോളം ലേലം നീണ്ടുനിന്നു.
Wild to see the Twitter office on auction. Board room tables, phone booths, chairs, monitors… even the Twitter bird statue. Great memories from a different era. https://t.co/kLOx69ZbeI pic.twitter.com/BFfvFy6Pg4
— Kevin Weil 🇺🇸 (@kevinweil) January 15, 2023
ട്വിറ്ററിന്റെ ലോഗോ പതിപ്പിച്ച നിയോൺ ഡിസ്‌പ്ലേയാണ് ഇതിന് ലഭിച്ചത്. ബീയർ സ്റ്റോറേജ്, പിസ അവൻ, ഫുഡ് ഡീഹൈഡ്രേറ്റഡ് എന്നീ ഉപകരണങ്ങൾ എട്ട് ലക്ഷത്തോലം രൂപയ്‌ക്കാണ് വിറ്റുപോയത്. കോൺഫറൻസ് മേശ, പ്രത്യേകമായി സ്ഥാപിച്ച പ്ലാൻുകൾ , ഫോൺ ബൂത്തുകൾ, എന്നിവ മുതൽ മാസ്‌കുകൾ വിറ്റ് പോയവയിലുണ്ട്. 25 ഡോളർ മുതൽ 1,000 ഡോളർ വരെ പലതിനും ലേലത്തിൽ വിറ്റുവെന്നാണ് വിവരം.
ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ചെലവ് ചുരുക്കൽ പാതയിലാണ് കമ്പനി. പകുതി ചജീവനക്കാരെ പിരിച്ചുവിട്ടത് അടക്കം നേരത്തെ സ്വീകരിച്ച നടപടികളുടെ ഭാഗം തന്നെയാണ് ഓഫീസ് ഉപകരണങ്ങളുടെ വിറ്റഴിക്കലും.
Comments