ന്യൂഡൽഹി: രാജ്യത്ത് 140 പേർക്ക് കൂടി കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടുകൂടി ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 1960 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 4.46 കോടി കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.01 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.08 ശതമാനമാണെന്നും പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. മേഘാലയിൽ ഒന്നും ഗുജറാത്തിൽ രണ്ട് മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംഭവിച്ചത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,733 ആയി.
ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ 0.01 ശതമാനം കേസുകൾ മാത്രമാണ് ഇപ്പോൾ സജീവമായിയുള്ളത്. രോഗമുക്തി നിരക്ക് 98.81 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Comments