ന്യൂഡൽഹി: ദുരന്തങ്ങളോ അടിയന്തിര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ ചെറുത്തുനിൽക്കാൻ ഇന്ത്യയ്‌ക്ക് സ്വന്തമായ ഒരു പ്രതിരോധ സംവിധാനമുണ്ടാക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ. മറ്റ് രാജ്യങ്ങൾക്കും അനുകരിക്കാവുന്ന തരത്തിലായിരിക്കും പ്രതിരോധ സംവിധാനം ഉണ്ടാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ നിലവിലുള്ള മികച്ച പ്രതിരോധമാർഗങ്ങളിൽ നിന്നും മുൻ വർഷങ്ങളിൽ രാജ്യത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ടായിരിക്കും നമ്മുടെ സ്വന്തം പ്രതിരോധ സംവിധാനം രൂപികരിക്കുകയെന്ന് മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. നാഷണൽ എമർജൻസി മെഡിക്കൽ ടീം ഇന്ത്യയെക്കുറിച്ചുള്ള കൺസൾട്ടേറ്റീവ്
വർക്ക് ഷോപ്പിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടാതെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പിന്തുടരേണ്ടത് പ്രധാനമാണെന്ന് മാണ്ഡവ്യ പറഞ്ഞു. അടിയന്തര പ്രതികരണത്തിന്റെയും മാനേജ്‌മെന്റിന്റെയും ദേശീയ ആർക്കിടെക്ചറിന്റെ പരിശീലനത്തിലും ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മൊഡ്യൂളുകളിലും മൾട്ടി-സെക്ടറൽ, മൾട്ടി-ലേയേർഡ് പഠനങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments