വൈവിധ്യപൂർണമാണ് 74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ. പുതുതായി നിർമ്മിച്ച കർത്തവ്യപഥിലെ ആദ്യ റിപ്പബ്ലിക് ദിന പരേഡിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ വൈവിധ്യം പ്രകടിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രമാണ് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും റിപ്പബ്ലിക് ദിന ചടങ്ങിനെത്തിയത്.
ഭാരതത്തിന്റെ വൈവിധ്യത്തെ പ്രകീർത്തിക്കുന്ന രാജസ്ഥാനി തലപ്പാവ് അണിഞ്ഞാണ് പ്രധാനമന്ത്രിയെത്തിയത്. വെള്ള കുർത്തയും കറുത്ത കോട്ടോടുകൂടിയ പാന്റും വെള്ള നിലയങ്കിയുമാണ് ധരിച്ചിരുന്നത്. സംസ്‌കാരം വിളിച്ചോതുന്ന ബഹുവർണ്ണ തലപ്പാവ് കറുപ്പിന്റെയും വെളുപ്പിന്റെയും ഇടയിൽ വേറിട്ട് നിൽക്കുന്ന കാഴ്ചയായി മാറി.
വൈവിധ്യമാർന്ന വേഷവിധാനത്തിൽ ആദ്യം യുദ്ധസ്മാരകത്തിലാണ് പ്രധാനമന്ത്രി എത്തിയത്. തുടർന്ന് റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കുന്ന കർത്തവ്യപഥിലേക്കായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
കഴിഞ്ഞ വർഷം ഉത്തരാഖണ്ഡിന്റെ ചരിത്രം വിളിച്ചോതുന്ന ബ്രഹ്‌മകമൽ തൊപ്പിയും മണിപ്പൂരിലെ ലീറം ഫീയും ധരിച്ചാണ് റിപ്പബ്ലിക് ദിനത്തെ അഭിസംബോധന ചെയ്തത്. പ്രധാനമന്ത്രിയുടെ വസ്ത്രധാരണത്തിന് ഉത്തരാഖണ്ഡിന്റെയും മണിപ്പൂരിന്റെയും വേറിട്ട സ്പർശമുണ്ടായിരുന്നു.
Comments