ന്യൂഡൽഹി: രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരജവാൻമാർക്ക് റിപ്പബ്ലിക് ദിനത്തിൽ ആദരം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ യുദ്ധസ്മാരകത്തിലെത്തിയാണ് പ്രധാനമന്ത്രി ആദരം അർപ്പിച്ചത്.
യുദ്ധസ്മാരകത്തിലെ എത്തിയ അദ്ദേഹത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സ്വാഗതം ചെയ്തു. ധീരജവാൻമാർക്ക് പുഷ്പചക്രം അർപ്പിച്ചാണ് 74-ാം മത് റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യം തുടക്കം കുറിച്ചത്.
കര-വ്യോമ- നാവിക സേനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏഴ് സേനാംഗങ്ങൾ അടങ്ങുന്ന സംഘം യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രിയെ അനുഗമിച്ചു. യുദ്ധസ്മാരകത്തിലെ ഡിജിറ്റൽ സന്ദർശക പുസ്തകത്തിൽ സന്ദേശവും കുറിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.
Comments