ശ്രീനഗർ: 74-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജമ്മുകശ്മീരിലെ ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർന്നു. കശ്മീരിന്റെ രാഷ്‌ട്രീയത്തിൽ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള ശ്രീനഗറിലെ അതിപ്രശസ്തമായ ലാൽ ചൗക്കിലുള്ള ക്ലോക്ക് ടവറിലാണ് ദേശീയ പതാക പാറിപ്പറന്നത്.
രണ്ടാം തവണയാണ് ദേശീയ പതാക ഇവിടെ ഉയരുന്നതെന്ന പ്രത്യേകതയുമുണ്ട്. ചരിത്രത്തിൽ ആദ്യമായി ലാൽ ചൗക്കിൽ ത്രിവർണ പതാക പാറിപ്പറന്നത് 2022ലെ 73-ാം റിപ്പബ്ലിക് ദിനത്തിലായിരുന്നു.
കൂടാതെ വർഷങ്ങൾക്ക് ശേഷം റിപ്പബ്ലിക് ദിനത്തിൽ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചു. 1990ന് ശേഷം ആദ്യമായാണ് റിപ്പബ്ലിക് ദിനത്തിൽ ലാൽ ചൗക്കിലെ കടകൾ തുറക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. കശ്മീർ സമാധാനത്തിലേക്ക് തിരിച്ചുവരികയാണെന്നും കേന്ദ്ര സർക്കാരിന്റെ പ്രയത്നങ്ങൾ ഫലം കാണുകയാണെന്നുമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നുയരുന്ന പ്രതികരണം.
ബാരാമുള്ളയിലെ പട്ടാൻ മേഖലയിൽ നിന്നും വിദ്യാർത്ഥികൾ ദേശീയ പതാകയേന്തി റിപ്പബ്ലിക് ദിന റാലി നടത്തിയും രാജ്യത്തെ സുപ്രധാന ആഘോഷത്തിന്റെ ഭാഗമായി.
















Comments