തിരുപ്പതി: വ്യവസായ പ്രമുഖനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയും പ്രതിശ്രുതവധു രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങുകൾ കഴിഞ്ഞ ദിവസമായിരുന്നു മുംബൈയിൽ നടന്നത്. ഇപ്പോഴിതാ ഇരുവരും ചേർന്ന് തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവരികയാണ്. തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയ ഇരുവരും പ്രാർത്ഥനകളിലും പൂജകളിലും പങ്കെടുത്താണ് മടങ്ങിയത്.
ജനുവരി 19-നായിരുന്നു ആനന്ദിന്റേയും രാധികയുടേയും വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. ഇരുവരും വിവാഹിതരാവുന്ന വിവരം 2019ൽ തന്നെ ഇരുകുടുംബങ്ങളും അറിയിച്ചിരുന്നു. മുംബൈയിലെ അംബാനിയുടെ വസതിയായ അന്റീലിയയിൽ വച്ചായിരുന്നു ചടങ്ങുകൾ. ശേഷം കഴിഞ്ഞ ചൊവ്വാഴ്ച പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ എത്തി ആനന്ദ് അംബാനി ദർശനം നടത്തിയിരുന്നു.
Comments