ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ ബിബിസിയുടെ രാഷ്‌ട്രവിരുദ്ധ ഡോക്യുമെന്ററി അനുമതി കൂടാതെ പ്രദർശിപ്പിച്ചത് തടഞ്ഞു. തുടർന്ന് പ്രതിഷേധവുമായി എത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 24 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ആൾക്കൂട്ടം കൂടുന്നത് നിരോധിച്ചുകൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് മുതിർന്നത്. സർവകലാശാല അധികൃതർ പ്രദർശനാനുമതി നിഷേധിച്ചെങ്കിലും നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ.
തുടർന്ന് പ്രദർശനത്തിന് ശ്രമിച്ചതോടെ ഡൽഹി യൂണിവേഴ്‌സിറ്റി നടപടി സ്വീകരിക്കുകയായിരുന്നു. പ്രദർശനം തടഞ്ഞതോടെ ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Comments