ഭോപാൽ: മദ്ധ്യപ്രദേശിൽ വിമാനങ്ങൾ കൂട്ടിയിട്ടിച്ച് ഉണ്ടായ അപകടത്തിൽ ഉത്തരവിട്ട് വ്യോമസേന. ഇന്ന് രാവിലെ ഗ്വാളിയോറിന് സമീപമാണ് വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങൾ അപകടത്തിൽപ്പെട്ടത്. പതിവ് പറക്കൽ പരിശീലന ദൗത്യത്തിനിടെയാണ് അപകടമുണ്ടായത്.
Two fighter aircraft of IAF were involved in an accident near Gwalior today morning. The aircraft were on routine operational flying training mission.
One of the three pilots involved, sustained fatal injuries. An inquiry has been ordered to determine the cause of the accident.— Indian Air Force (@IAF_MCC) January 28, 2023
സുഖോയ്, മിറാഷ് വിമാനങ്ങളാണ് തകർന്ന് വീണത്. അപകടത്തിന് പിന്നാലെ വ്യോമസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. മൂന്ന് പൈലറ്റുമാർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന ട്വിറ്ററിലൂടെ അറിയിച്ചു.
Comments