തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷണ പാർസലുകളിൽ ഇന്ന് മുതൽ ഭക്ഷ്യ സുരക്ഷ സ്റ്റിക്കർ നിർബന്ധം. ഇന്ന് മുതൽ സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതി, സമയം, എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നീ കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കണം. ഹോട്ടലുകൾക്കും ബേക്കറികൾക്കും ഒരു പോലെ നിബന്ധന ബാധകമാണ്.
അതേ സമയം ഭക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിന് രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. എല്ലാം ജീവനക്കാർക്കും ഹെൽത്ത് കാർഡ് ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല . ഈ സാഹചര്യത്തിലാണ് ഹെൽത്ത് കാർഡിന്റെ കാര്യത്തിൽ ആരോഗ്യ വകുപ്പ് പിന്നോട്ട് പോയത്. എന്നാൽ ഹോട്ടൽ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് സമയം കൂടുതൽ അനുവദിച്ചതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണങ്ങളിൽ നിന്നും പ്രത്യേകിച്ചും മാംസ വിഭവങ്ങളിൽ നിന്നും ഭക്ഷ്യ വിഷബാധ അടിക്കടി ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ നിബന്ധന പ്രാബല്യത്തിൽ വരുന്നത്. പാർസലുകളായി വാങ്ങുന്ന അൽഫാം, കുഴിമന്തി, ഷവർമ്മ എന്നിവയിൽ നിന്നാണ് ഭക്ഷ്യ വിഷബാധ കൂടുതൽ റിപ്പോർട്ട് ചെയ്തത്.
















Comments