ന്യുഡൽഹി:ദേശീയ തീരസംരക്ഷണസേന ദിനത്തിൽ ഇന്ത്യൻ തീരസംരക്ഷണസേന അംഗങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.47-ാമത്തെ തീരസംരക്ഷണ ദിനമാണ് ഈ വർഷം ഇന്ത്യ ആഘോഷിക്കുന്നത്.
രാജ്യത്തെ തീരങ്ങളെ സംരക്ഷിക്കാനായുളള ഇന്ത്യൻ തീരസംരക്ഷണസേനാംഗങ്ങളുടെ ആത്മ സമർപ്പണത്തോടും ദൃഢനിശ്ചയത്തോടുളള സമീപനം മുന്നോട്ടും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആശംസിച്ചു.
രാജ്യത്തെ തീരങ്ങളെ സംരക്ഷിക്കുക, കടൽ മാർഗ്ഗം വഴിയുള്ള കള്ളക്കടത്ത് തടയുക, കടലിൽ ഉണ്ടാക്കുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുക തുടങ്ങിയവയാണ് തീരസംരക്ഷണസേനയുടെ പ്രവർത്തനങ്ങൾ.
ദേശീയ തീരസംരക്ഷണസേന ദിനത്തോടനുബന്ധിച്ച് കേരളത്തിൽ സേനയുടെ ജില്ലാ ആസ്ഥാനമായ മാഹിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൊവ്വാഴ്ച സന്ദർശനം നടത്തിയിരുന്നു. തീരസംരക്ഷണ സേന കമാന്റർ ഡിഐജി എൻ രവി ഗവർണറെ സ്വീകരിച്ചു.
















Comments