ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു. 92 വയസ്സായിരുന്നു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വർണ കമലം തുടങ്ങി രാജ്യമൊട്ടാകെ ശ്രദ്ധേയമായ ചിത്രങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. അഞ്ച തവണ ദേശീയ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.
ചൈന്നയിലെ വാഹിനി സ്റ്റുഡിയോയിൽ ഓഡിയോഗ്രാഫറായാണ് വിശ്വനാഥ് തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് ചലച്ചിത്ര നിർമാതാവായ അദുർതി സുബ്ബ റാവുവിന്റെ കീഴിൽ അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചു. 1951-ൽ തെലുങ്ക് ചിത്രമായ പാതാള ഭൈരവിയിൽ സഹസംവിധായകനായി.
1965-ൽ പുറത്തിറങ്ങിയ ആത്മ ഗൗരവത്തിലൂടെ സ്വതന്ത്ര സംവിധായകനായി. സംസ്ഥാന നാന്ദി അവാർഡ് ആദ്യ സിനിമയിലൂടെ തന്നെ കരസ്ഥമാക്കി. 1980-ൽ ശങ്കരാഭരണത്തിലൂടെ രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സിനിമാ സംവിധായകനായി.
















Comments