കൊച്ചി: ജർമ്മനിക്കായി നിർമ്മിക്കുന്ന ചരക്ക് കപ്പലുകളുടെ നിർമാണ പ്രവർത്തനങ്ങൾ കൊച്ചി കപ്പൽ നിർമ്മാണശാലയിൽ ആരംഭിച്ചു. അതിനൂതന സാങ്കേതിക വിദ്യയിൽ എട്ട് ചരക്ക് കപ്പലുകളുടെ നിർമ്മാണമാണ് കേന്ദ്രസർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന കപ്പൽ നിർമ്മാണ ശാലയിൽ നടക്കുക. നിർമ്മാണത്തിന്റെ ആദ്യ ഘട്ടമായ ‘സ്റ്റീൽ കട്ടിംഗ്’ കപ്പൽ നിർമ്മാണ ശാലയിൽ ഇന്നലെ നടന്നു. കപ്പൽ നിർമ്മാണത്തിലെ സുപ്രധാന ചടങ്ങാണ് ‘സ്റ്റീൽ കട്ടിംഗ്’.
സമുദ്രാന്തര ഭാഗത്തെ ഐസ് പാളികളിൽ പോലും സുഗമമായി ചലിക്കാൻ സാധിക്കുന്ന ‘ഐസ് ക്ലാസ് വെസവൽസ്’ പ്പെടുന്നതാണ് ഈ ചരക്ക് കപ്പലുകൾ. 110 മീറ്റർ നീളവും 16.5 മീറ്റർ വീതിയുമുളള കപ്പലിന് 7000 ടൺ ഭാരം വഹിക്കാൻ ശേഷിയുണ്ടാകും. സ്റ്റിൽ, കൽക്കരി, ധാന്യങ്ങൾ തുടങ്ങിയ ഭാരമേറിയ ചരക്കുകളുടെ നീക്കത്തിനാണ് കപ്പലുകൾ പ്രധാനമായി ഉപയോഗിക്കുക. കപ്പൽ നിർമ്മാണത്തിലെ അന്താരാഷ്‌ട്ര സുരക്ഷ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് കപ്പലുകൾ നിർമ്മിക്കുന്നത്.
Steel cutting ceremony of two HS Eco freighter 7000 DWT Multi-Purpose Vessels being built for M/s HS Service group Germany was held at Cochin Shipyard on Wednesday. Shri Bejoy Bhaskar, Director (Technical) and Shri Sreejith K Narayanan, Director (Operations),CSL did the honours. pic.twitter.com/69n0qLsMk2
— Cochin Shipyard Limited (@cslcochin) February 2, 2023
നെതർലാൻഡ് ആസ്ഥാനമായ ഗ്രൂട്ട് ഷിപ്പ് ഡിസൈൻസാണ് കപ്പലിന്റെ അടിസ്ഥാന രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. തുടർന്നുള്ള എല്ലാം പ്രവർത്തങ്ങളും കൊച്ചി കപ്പൽ നിർമ്മാണ ശാലയിലാണ് നടക്കുക. ജർമ്മനി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എച്ച് സ്‌കിഫാർട്ട് എന്ന വൻകിട കമ്പയിയാണ് കപ്പലുകളുടെ നിർമ്മാണത്തിന് കൊച്ചി കപ്പൽ നിർമ്മാണ ശാലയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.
















Comments