തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം സംസ്ഥാനത്തിന് ഗുണം ചെയ്തെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ബജറ്റ് പ്രസംഗത്തിലാണ് യൂറോപ്പ് സന്ദർശനത്തെ മന്ത്രി പുകഴ്‌ത്തിയത്. മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം വിദേശ നിക്ഷേപം വർദ്ധിക്കാൻ കാരണമായെന്നും സംസ്ഥാനത്തിന് ഗുണം ചെയ്തെന്നുമാണ് കെ.എൻ ബാലഗോപാൽ അവകാശപ്പെട്ടത്.
ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശനം നടത്തിയത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം. യാത്രക്ക് ശേഷം ലഭിച്ച ആശയങ്ങൾ വിവിധ മേഖലകളിൽ നടപ്പാക്കുമെന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യൂറോപ്പ് സന്ദർശനം വലിയ വിവാദമുണ്ടാക്കിയ ഒന്നായിരുന്നു. മുഖ്യമന്ത്രിയ്‌ക്കൊപ്പം കുടുംബാംഗങ്ങളും യൂറോപ്പ് സന്ദർശനം നടത്തി എന്നതായിരുന്നു പ്രധാന വിമർശനം. പിണറായി വിജയനൊപ്പം ഭാര്യയും കൊച്ചുമകനും യുറോപ്പ് ആസ്വദിച്ചു. മന്ത്രി വി.ശിവൻകുട്ടിയും ഭാര്യയെ ഒപ്പം കൂട്ടിയിരുന്നു.
















Comments