തിരുവനന്തപുരം: ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്കും ഒന്നിലധികം വീടുകൾക്കും പ്രത്യേക നികുതി ഏർപ്പെടുത്തുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വാണിജ്യ വ്യവസായിക ഉപഭോക്താക്കൾക്ക് വൈദ്യുതി തീരുവ ഏർപ്പെടുത്തും. ഇത് വഴി പ്രതീക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾക്ക് ആയിരം കോടി അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് മോട്ടോർ വാഹന നികുതി കൂട്ടി. മോട്ടോർ വാഹന നികുതിയിൽ രണ്ട് ശതമാനം വർദ്ധന ഉണ്ടാകുമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. ഫാൻസി നമ്പർ സെറ്റുകൾ കൂട്ടുമെന്നും ധനമന്ത്രി അറിയിച്ചു.
പെട്രോൾ, ഡീസൽ എന്നിവയ്‌ക്ക് രണ്ട് രൂപ സെസ് ഏർപ്പെടുത്തി. ഇതോടെ ഇന്ധനവിലയും മദ്യ വിലയും കൂടും. വിദേശ മദ്യങ്ങൾക്ക് സാമൂഹ്യ സുരക്ഷാ സെസും ഏർപ്പെടുത്തി. സംസ്ഥാനത്തെ ഭൂമിയുടെ ന്യായ വില കൂട്ടി. 20 ശതമാനമാണ് ഭൂമിയുടെ ന്യായ വില വർദ്ധിപ്പിച്ചത്. ഫ്‌ളാറ്റുകളുടെ മുദ്ര വില കൂട്ടിയിട്ടുണ്ട്.
















Comments