തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മോട്ടോർ വാഹന നികുതി വർദ്ധിപ്പിച്ചതായി പ്രഖ്യാപനം. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ഫോസിൽ ഫ്യുവൽ വാഹനങ്ങളുടെ നികുതിയും വർദ്ധിപ്പിച്ചിട്ടുണ്ട്. പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോർ സൈക്കിളുകളുുടെ നികുതി രണ്ട് ശതമാനം വർദ്ധിപ്പിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചത്. സാധാരണക്കാരന്റെ നടുവെടിക്കുന്ന തരത്തിലുള്ള നികുതി വർദ്ധനവിലൂടെ ഖജനാവിലേക്ക് കോടി കണക്കിന് പണമാണ് സർക്കാർ ലക്ഷ്യം വെയ്‌ക്കുന്നത്.
ഇരുചക്ര വാഹനങ്ങൾക്ക് പുറമെ, പുതുതായി വാങ്ങുന്ന കാറുകളുടെയും സ്വകാര്യ ആവശ്യത്തിനായി വാങ്ങുന്ന മറ്റ് വാഹനങ്ങളുടെയും നികുതിയിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള കാറുകളുടെ നികുതിയിൽ ഒരു ശതമാനവും അഞ്ച് ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ളവയുടെ നികുതിയിൽ രണ്ട് ശതമാനവും 15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വിലയുള്ളവയ്‌ക്ക് ഒരു ശതമാനവും നികുതി വർദ്ധനവാണ് വരുത്തുന്നത്. ഇത് വഴി 340 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
















Comments