ചണ്ഡീഗഡ് : ഒപിഎസ് നടപ്പാക്കിയാൽ 2030-ഓടെ രാജ്യം പാപ്പരാകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഹരിയാന സിവിൽ സെക്രട്ടേറിയറ്റിൽ നടന്ന കാബിനറ്റ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒപിഎസ് നടപ്പാക്കിയാൽ 2030 ഓടെ രാജ്യം പാപ്പരാകുമെന്ന് കേന്ദ്ര സർവീസിലുളള ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ തനിക്ക് സന്ദേശം ലഭിച്ചെന്ന് ഖട്ടർ പറഞ്ഞു. പാർലമെന്റ് ഉത്തരവില്ലാതെ ആർക്കും ഇത് നടപ്പാക്കാനാകില്ലെന്നും രാജസ്ഥാനും ഈ വിഷയം പിൻവലിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിൽ ഹരിയാന സിവിൽ സർവീസസ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, ആയുഷ് വകുപ്പിനെ ആരോഗ്യ വകുപ്പിൽ നിന്ന് വേർപെടുത്തുക, രക്തസാക്ഷി കൗശൽ കുമാർ റാവത്തിന്റെ ഭാര്യക്ക് അനുകമ്പയുള്ള നിയമനം ഉൾപ്പെടെയുള്ള നിരവധി നിർദേശങ്ങൾ അംഗീകരിച്ചു. തുടർന്ന് ഫെബ്രുവരി 20ന് സംസ്ഥാന ബജറ്റ് സമ്മേളനം വിളിക്കുമെന്നും ഖട്ടർ അറിയിച്ചു.
Comments