അഗർത്തല: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഗർത്തലയിൽ മുഖ്യമന്ത്രി മണിക് സാഹയുടെ നേതൃത്വത്തിൽ ഗൃഹ സമ്പർക്കം. സർക്കാരിന്റെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തുന്നതിന്റെ ഭാഗമായാണ് പ്രചാരണം നടത്തിയത്.
ജനുവരി 30-ന് ത്രിപുര ടൗൺ ബേറോഡൺവാലിയിലെ നിയമസഭ മണ്ഡലത്തിൽ മുഖ്യമന്ത്രി നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. കഴിഞ്ഞ ചെവ്വാഴ്ച മുതൽ തന്നെ ബിജെപി അഗർത്തലയിലെ വീടുകൾതോറും പ്രചാരണം നടത്തിയിരുന്നു. ഫെബ്രുവരി 16-നാണ് നിയമസഭ തിരഞ്ഞടുപ്പ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി അമർപൂരിൽ നിന്നും വിജയ് സങ്കൽപ യാത്ര ആരംഭിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിൽ റാലിക്ക് ഫ്ളാഗ് ഓഫ് ചെയതത്. ത്രിപുരയിൽ മറ്റൊരു ചരിത്ര വിജയത്തിനായി തയ്യാറെടുക്കുകയാണ് പാർട്ടി എന്ന്് ജെ.പി നദ്ദ ഉദ്ഘാടന വേളയിൽ പറഞ്ഞു.
Comments