ശ്രീനഗർ: ജോഷിമഠിലേതിന് സമാനമായി ജമ്മു കശ്മീരിലും വീടുകളിൽ വിള്ളൽ അനുഭവപ്പെടുന്നതായി റിപ്പോർട്ട്. കശ്മീരിലെ ദോഡ ജില്ലയിലാണ് സംഭവം. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ റിപ്പോർട്ട് ചെയ്ത പ്രതിഭാസത്തിന് സമാനമായ രീതിയിലാണ് കശ്മീരിലെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്.
ദോഡ ജില്ലയിലെ താത്രി ടൗണിലുള്ള ബാസ്തി മേഖലയിലെ ഏഴ് വീടുകളിൽ തറയിലും ചുമരിലും ആഴത്തിലുള്ള വിള്ളലുകളാാണ് രൂപപ്പെട്ടിരിക്കുന്നത്. തകരാർ സംഭവിച്ച വീടുകളിൽ നിന്നും ജനങ്ങൾ ബന്ധുവീടുകളിലേക്ക് മാറി കഴിഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജിയോളജിസ്റ്റ് സംഘവും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വിള്ളലുകൾക്ക് കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
















Comments