മിസോറാം : 680 കിലോഗ്രം മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിൾസ്. ചമ്പൈ ജില്ലയിലെ സോഖൗത്താർ സ്വദേശികളായ ലാൽനുൻസിറ (32), ലാൽബിയാക്ത്ലുങ്ക (32) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പ്രതികളെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. സംസ്ഥാനത്ത് സമാനമായ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് വൻ തോതിൽ ലഹരി മരുന്ന് പിടിച്ചെടുത്തിരുന്നു. 42-ാം അസം റൈഫിൾസും ചമ്പൈ പോലീസും സംയുക്തമായി സംഘടിപ്പിച്ച ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. കാറിൽ കടത്താൻ ശ്രമിച്ച 59 ലക്ഷം രൂപ വിലയുള്ള 119 ഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തിരുന്നത്.
Comments