ഡെറാഡൂൺ: ഉത്തരാഖണ്ഡ് ദേശീയപാതയ്‌ക്ക് 1,036.23 കോടി അനുവദിച്ചതിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് നന്ദി അറിയിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഭനിയവാല -ഋഷികേശ് ദേശീയപാതയ്‌ക്കാണ് കേന്ദ്ര ഫണ്ട് അനുവദിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗ്ഗനിർദ്ദേശവും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗടഡ്കരിയുടെ കാര്യക്ഷമമായ ഇടപെടലും ഉത്തരാഖണ്ഡിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.
35.58 കോടി വിലമതിക്കുന്ന 28എംൽഡി പ്രതിദിനശേഷിയുള്ള മലിനജല പ്ലാൻ് ഉത്തരാഖണ്ഡിൽ പുഷ്‌കർ സിംഗ് ധാമി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് മലിനജലത്തിന്റെ ഉപയോഗം കുറയ്‌ക്കും. പുനരുല്പാദനം ചെയ്ത ജലം കാർഷികമേഖലയുടെ കരുത്ത് വർദ്ധിപ്പിക്കുമെന്നും ഗംഗ നദി ഉൾപ്പെടെയുള്ള എല്ലാ നദികളുടെയും മലിനീകരണം തടയുന്നതിനാവശ്യമായ പദ്ധതികൾ നടപ്പാക്കുമെന്നും ധാമി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ടൂറിസം, വന്യജീവി മേഖലകൾക്കും പ്രത്യേക ഫണ്ടുകൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 2025-ൽ ലഹരി മുക്ത ദേവഭൂമിയുടെ രജതജൂബിലി ആഘോഷിക്കുമെന്നും ധാമി പ്രഖ്യാപിച്ചു. ഹൃദ്രോഗികൾക്കുള്ള പ്രത്യേക ലാബ് സുഷീല തിവാരി ആശുപത്രിയിൽ പണികഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗോൽപാറയിലെ കനാലിന്റെ പുനരുദ്ധാരണത്തിനും വൈദ്യുത മേഖലയ്‌ക്കും എന്നിവയ്‌ക്കും പുഷ്‌കർ സിംഗ് ധാമി ഫണ്ടുകൾ പ്രഖ്യാപിച്ചു.
Comments