ഒരു മനുഷ്യന് ജീവിക്കാൻ അടിസ്ഥാനമായി വേണ്ടവയുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് നമ്മുടെ ആധാർ കാർഡും. പലവിധത്തിലുള്ള സേവനം ഉറപ്പാക്കാൻ ആധികാരിതയുള്ള ഒന്നാണ് ഇത്. ബാങ്കിംഗ്, വാഹന രജിസ്ട്രേഷൻ, സർക്കാർ സേവനങ്ങൾ എന്നിവയ്ക്ക് ആധാർ നിർബന്ധമാണ്. വ്യക്തികളുടെ അടയാളം, ഫോട്ടോ, ഐറീസ് എന്നീ രേഖകൾ അടങ്ങുന്ന ആധാർ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പല സേവനങ്ങൾക്കും വൻ തോതിൽ ഉപയോഗിക്കുന്നുണ്ട്.
എന്നാൽ ആധാർ ഉപയോഗിച്ച് ബാങ്ക് ബാലൻസ് അറിയാൻ കഴിയുമെന്ന് എത്ര പേർക്കറിയാം? ആധാറിലെ പന്ത്രണ്ടക്ക വ്യക്തിഗത നമ്പറാണ് ബാങ്കിൽ എത്തുമ്പോൾ സഹായകമാകുന്നത്. ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ ഈ സേവനം ഉപയോഗിക്കാൻ കഴിയും. മൊബൈൽ നമ്പരും ആധാർ, ബാങ്ക് അക്കൗണ്ട് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് വ്യവസ്ഥ.
ആധാർ നമ്പർ ഉപയോഗിച്ച് എങ്ങനെ ബാങ്ക് ബാലൻസ് പരിശോധിക്കാം?
* *99*99*1# എന്ന നമ്പർ ഫോണിൽ ഡയൽ ചെയ്യുക.
* തുടർന്ന് 12 അക്ക ആധാർ നമ്പർ നൽകുക.
* ആധാർ നമ്പർ വീണ്ടും പരിശോധിച്ച് ഉറപ്പിച്ച ശേഷം നൽകുക
* ബാങ്ക് ബാലൻസ് അറിയുന്ന സന്ദേശം യുഐഡിഐയിൽ നിന്നും ഫോണിൽ ലഭിക്കും
Comments