ഇസ്താംബൂൾ : തുർക്കി-സിറിയ ഭൂചലനത്തിൽ ദുരിതത്തിലായവർക്ക് ആശ്വാസമായി ഇന്ത്യൻ മെഡിക്കൽ സംഘം. 14 ഡോക്ടർമാരും 86 പാരാമെഡിക്കൽ ജീവനക്കാരുമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. ജനങ്ങളെ ദുരിതത്തിൽ നിന്ന് കരകയറ്റി മെഡിക്കൽ സംഘം അവർക്ക് വേണ്ട സഹായവുമായി സേവനം തുടരുകയാണ്.
ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം 60 പാരാഫീൽഡും, 30 കിടക്കകളുമുള്ള ഫീൽഡ് ആശുപത്രിയാണ് ഉണ്ടായിരുന്നത്. ദുരന്തത്തിൽ പരിക്കേറ്റവർക്കും രക്ഷപ്പെട്ടവർക്കും മണിക്കൂറുകൾക്കകം ചികിത്സ നൽക്കുകയും ചെയ്തു.
ആശുപത്രികൾ പ്രവർത്തന രഹിതമായത് മുതൽ സൈന്യത്തിലെ ഒരു വനിത ഉദ്യോഗസ്ഥ ദുരിതബാധിതകർക്കിടയിൽ പ്രവർത്തിക്കുകയായിരുന്നതായി മെഡിക്കൽ സംഘം അറിയിച്ചു.
അതേ സമയം ഭൂചലനങ്ങളിൽ മരിച്ചവരുടെ എണ്ണം 21,051 ഉയരുകയും, പത്തിനായിരകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
















Comments